Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.n.prathapan

കി​റ്റ് വി​വാ​ദം; ടി.​എ​ൻ.​പ്ര​താ​പ​നെ​തി​രെ ബി​ജെ​പി തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കും

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ലെ കി​റ്റ് വി​വാ​ദ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​നെ​തി​രെ ബി​ജെ​പി തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കും. ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ ദേ​വ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് കാ​ണി​ച്ചാ​ണ് പ​രാ​തി ന​ൽ​കു​ക.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രോ ദേ​വ​നോ കി​റ്റ് വാ​ങ്ങി​യെ​ന്നോ കൊ​ടു​ത്തെ​ന്നോ തെ​ളി​യി​ക്കാ​ൻ പോ​ലീ​സി​നെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് മ​ണ​ലൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​കെ. അ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. കി​റ്റ് വി​വാ​ദം പ്ര​താ​പ​ന്‍റെ പൊ​റോ​ട്ടു​നാ​ട​ക​മാ​ണ്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ എ​സ്എ​ൻ​ഡി​പി നേ​താ​വാ​ണ്.

സാ​മു​ദാ​യി​ക നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ദേ​വ​ൻ കാ​ണാ​ൻ എ​ത്തി​യ​ത്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ട​മ അ​ദ്ദേ​ഹ​ത്തി​ന് വി​ഷു​വി​ന് കി​ട്ടി​യ ഓ​ർ​ഡ​ർ പ്ര​കാ​രം സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഗോ​ഡൗ​ണി​ൽ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി കി​റ്റ് കൊ​ടു​ത്ത​താ​യി എ​വി​ടെ​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ചോ​ദി​ച്ചു.

സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന ഉ​ട​മ​യെ​യും പ്രാ​ദേ​ശി​ക ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. നേ​ര​ത്തെ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഒ​ള​രി​ക്ക​ര​യി​ൽ ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് രാ​ധാ​കൃ​ഷ്ണ​നെ ഒ​ന്നാം​പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വാ​ടാ​ന​പ്പ​ള്ളി​യി​ൽ കി​റ്റ് വി​വാ​ദ​മു​ണ്ടാ​യ​ത്.

Latest News

Corehub Up